ന്യൂഡൽഹി: ഇസ്ലാമാബാദിൽ തിങ്കളാഴ്ച ആരംഭിക്കുന്ന സിന്ധു നദി സ്ഥിരം സമിതിയിൽ (പി.െഎ.സി) പെങ്കടുക്കാനായി 10 അംഗങ്ങൾ അടങ്ങിയ ഇന്ത്യൻ സംഘം പാകിസ്താനിലേക്ക് പുറപ്പെട്ടു. സിന്ധു നദി ജല കമീഷണർ പി.കെ. സക്സേനയും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സംഘം.
സിന്ധു നദീതർക്ക പരിഹാരത്തിനായി ചർച്ചക്കുള്ള വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സക്സേന വ്യക്തമാക്കി.
ഉറി ആക്രമണത്തിനുശേഷം പാകിസ്താനുമായുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിൽ സിന്ധുനദി കരാറിലെ ചർച്ചകളും ആറു മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. 57 വർഷം പഴക്കമുള്ള കരാർ പ്രകാരം ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾക്ക് യാതൊരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സക്സേന ആവർത്തിച്ച് വ്യക്തമാക്കി.
സിന്ധു നദിയിൽ ഇന്ത്യയുടെ വൈദ്യുത പദ്ധതികളായ 240 മെഗാവാട്ടിെൻറ ഉറി^II, 44 മെഗാവാട്ടിെൻറ ചുതക് പദ്ധതി എന്നിവക്കെതിരെ പാകിസ്താൻ ചർച്ചകളിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഏഴ് വർഷം മുമ്പ് ഇൗ പരാതികൾ പരിഹരിച്ചു കഴിഞ്ഞുവെന്ന് ഇന്ത്യൻ ദൗത്യസംഘത്തിെൻറ വക്താവ് അറിയിച്ചു. സിന്ധു നദിയിൽ ഇന്ത്യ ആരംഭിക്കാനിരിക്കുന്ന അഞ്ച് പുതിയ പദ്ധതികൾക്കെതിരെയും പാകിസ്താൻ രംഗത്തുണ്ട്. പാകൽ ദുൽ (100 മെ. വാ.), രത്ലെ (850 മെ.വാ.), കിഷൻഗംഗ (330 മെ.വാ.), മിയാർ (120 മെ.വാ.), ലോവർ കൽനായി (48 മെ.വാ.) എന്നിവയാണ് ഇൗ പദ്ധതികൾ. ഇതും ചർച്ചയിൽ വിഷയമാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.