ഇസ്ലാമാബാദ്: ഇന്ത്യ^പാക് പ്രതിനിധികൾ പെങ്കടുക്കുന്ന സിന്ധു നദീജല കമീഷൻ ചർച്ചകൾക്ക് ഇസ്ലാമാബാദിൽ തുടക്കം. ഉറി ഭീകരാക്രമണത്തിനുശേഷം രണ്ടു വർഷത്തോളമായി മുടങ്ങിയ ചർച്ചകളാണ് പുനരാരംഭിച്ചത്. ഇന്ത്യയുടെ സിന്ധുജല കമീഷണർ പി.കെ. സക്സേനയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് ചർച്ചയിൽ പെങ്കടുക്കുന്നത്. സിന്ധുജല കമീഷണർ മിർസ ആസിഫ് ബെയ്ഗാണ് പാക് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇത് നല്ല തുടക്കമാണെന്ന് പാക് ജല^ഉൗർജ മന്ത്രി ഖാജ ആസിഫ് പറഞ്ഞു.
പാകിസ്താനിലേക്ക് ഒഴുകുന്ന ജലം ഉപയോഗിച്ച് ഇന്ത്യ നിർമിക്കുന്ന മൂന്ന് പ്രധാന ജലപദ്ധതികളെക്കുറിച്ചുള്ള ആശങ്കയാണ് പാക് പ്രതിനിധികൾ ഉന്നയിച്ചത്. 1960ലെ സിന്ധു നദീജല കരാറിെൻറ ലംഘനമാണ് പദ്ധതികളെന്നാണ് അവരുടെ വാദം. സിന്ധു നദീജല സ്ഥിരം സമിതിയുടെ 113ാമെത്ത സമ്മേളനമാണിത്. ചർച്ചകൾ ചൊവ്വാഴ്ചയും തുടരും.
നദീജല കമീഷൻ ചർച്ചകൾ മുടങ്ങിക്കിടക്കുന്ന ഇന്ത്യ^പാക് സമാധാനനീക്കങ്ങൾ പുനരാരംഭിക്കാൻ വഴിതുറേന്നക്കുമെന്ന് പാക് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുന്നതിെൻറ ആദ്യപടിയാണ് നദീജല കമീഷൻ വേദിയെന്ന് ഡോൺ പത്രം അഭിപ്രായപ്പെട്ടു. ഇവിടെ നടക്കുന്ന കൂടിക്കാഴ്ചക്ക് അതീവ പ്രാധാന്യമുണ്ടെന്ന് പാക് അധികൃതർ വ്യക്തമാക്കി.
അതേസമയം, ജലകമീഷൻ മുന്നോട്ടുവെക്കുന്ന സാധാരണ ചർച്ചയാണെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഝലം, ചീനബ് നദീജലം ഉപയോഗിച്ചുള്ള ഇന്ത്യയുടെ കൃഷ്ണഗംഗ, റാറ്റിൽ പദ്ധതികൾ സംബന്ധിച്ച തർക്കവും ചർച്ചയിൽ വരണമെന്ന ആവശ്യം ഉന്നയിച്ച് പി.കെ. സക്സേന കമീഷന് കത്ത് നൽകിയിരുന്നു. ഇത് പാകിസ്താൻ നിരാകരിച്ചു. ഇൗ വിഷയം ഇതിനകം ലോകബാങ്ക് മുൻകൈയെടുത്ത് ചർച്ചക്കെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് പാക് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.