ഇസ്ലാമാബാദ്: ഇരു കൊറിയകളെയും മാതൃകയാക്കി ഇന്ത്യയും പാകിസ്താനും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് മാധ്യമമായ ഡോൺ പത്രം. തീർച്ചയായും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ കൊറിയകളുേടതിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്.
ഇന്ത്യക്കും പാകിസ്താനും വ്യത്യസ്തമായതും ഗതിമാറ്റാൻ സാധിക്കാത്തതുമായ ചരിത്രമാണുള്ളത്. എന്നാൽ, ഇരു കൊറിയകളും പുനരേകീകരണത്തിനാണ് സാധ്യത േതടുന്നത്. ഒരേ ചരിത്രവും സ്വപ്നങ്ങളും സാംസ്കാരിക പൈതൃകവുമാണ് അവരുേടത്. കൊറിയൻ ഉച്ചകോടി 1999ലെ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ ലാഹോർ സന്ദർശനം ഒാർമിപ്പിക്കുന്നു. ഒരിക്കൽക്കൂടി സമാധാനത്തിെൻറതായ അധ്യായം തുറക്കാവുന്നതാണ് ഇരുരാജ്യങ്ങൾക്കുമെന്നും ഡോൺ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.