ദാമന്‍: പാകിസ്താന്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മീന്‍പിടിത്തക്കാര്‍ക്ക് നാട്ടിലെ ബന്ധുക്കള്‍ അയക്കുന്ന പാഴ്സലുകള്‍ പാക് അധികൃതര്‍ തിരിച്ചയക്കുന്നു. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെതുടര്‍ന്നാണ് പാകിസ്താന്‍െറ നിഷേധാത്മക സമീപനമെന്ന് ദിയു കലക്ടര്‍ പരിമള്‍ ജാനി പറഞ്ഞു. ഗുജറാത്തിലെ 438ഉം ദാമനിലെ 51ഉം മീന്‍പിടിത്തക്കാരാണ് കറാച്ചിയിലെ ജയിലില്‍ കഴിയുന്നത്. മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതാണ് ഇവര്‍ പാക് സമുദ്രസുരക്ഷാസേനയുടെ പിടിയിലാകാന്‍ കാരണം.
ഇന്ത്യ അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നിനു മുമ്പ്, നാട്ടില്‍നിന്ന് ബന്ധുക്കള്‍ അയച്ചിരുന്ന പാഴ്സലുകള്‍ ജയില്‍ അധികൃതര്‍ സ്വീകരിക്കുമായിരുന്നുവെന്ന് ദിയു മത്സ്യബന്ധനവകുപ്പ് ഉദ്യോഗസ്ഥന്‍ ഷുകര്‍ അന്‍ജാനി വ്യക്തമാക്കി. ദിയുവിലുള്ളവരുടെ മാത്രം കാര്യമല്ല ഇതെന്നും എല്ലാവരുടെയും പാഴ്സലുകള്‍ മടങ്ങിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തുകള്‍, ഭക്ഷണസാധനങ്ങള്‍, ടൂത്ത് പേസ്റ്റ്, തുണികള്‍, മരുന്ന് തുടങ്ങിയവയാണ് പാഴ്സലായി അയച്ചിരുന്നത്. തിരിച്ചുകിട്ടുന്ന പാഴ്സലുകളില്‍ കറാച്ചി സ്റ്റാമ്പ് പതിച്ചിട്ടുള്ളതിനാല്‍ ജയിലില്‍ എത്തിയശേഷമാണ് അവ മടങ്ങിവരുന്നതെന്ന് ഉറപ്പാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.