ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,337 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 333 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,00,55,560 ആയി.
93.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 96,06,111 പേർ ഇതുവരെ രോഗമുക്തി നേടി. 1.45 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
3,03,639 പേർ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 3.03 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആഗസ്റ്റ് ഏഴിനാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20ലക്ഷം കടക്കുന്നത്. ആഗസ്റ്റ് 23ന് 30ലക്ഷവും സെപ്റ്റംബർ അഞ്ചിന് 40 ലക്ഷവും സെപ്റ്റംബർ 16ന് 50 ലക്ഷവും കടന്നു. ഡിസംബർ 19നാണ് രോഗബാധിതരുടെ എണ്ണം ഒരു കോടിയിെലത്തിയത്.
അതേസമയം രാജ്യത്ത് ജനുവരി മുതൽ കോവിഡ് വാക്സിൻ പൗരന്മാർക്ക് വിതരണം ചെയ്തു തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു. സുരക്ഷക്കും വാക്സിന്റെ ഫലപ്രാപ്തിക്കുമാകും പ്രഥമ പരിഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആറു കോവിഡ് വാക്സിനുകളാണ് ഇപ്പോൾ പരീക്ഷണം നടത്തികൊണ്ടിരിക്കുന്നത്. കോവിഷീൽഡ്, കോവാക്സിൻ, ൈസകോവ് -ഡി, സ്പുട്നിക് 5, എൻ.വി.എക്സ് -കോവ്2373എന്നിവയാണ് പരീക്ഷണം തുടരുന്നത്.
കോവിഡിന്‍റെ രണ്ടാംവരവിൽ ഞെട്ടിയിരിക്കുകയാണ് യു.കെ അടക്കമുള്ള ലോകരാജ്യങ്ങൾ. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസാണ് ലണ്ടനിൽ പടർന്നുപിടിക്കുന്നത്. ബ്രിട്ടനിൽ കോവിഡ് നിയന്ത്രണാതീതമായതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.