രാജ്യത്ത്​ 26,624 പേർക്ക്​ കോവിഡ്​; ചികിത്സയിലുള്ളവരിൽ 40 ശതമാനംപേർ കേരളത്തിലും മഹാരാഷ്​ട്രയിലും

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 26,624 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 341 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ മരണസംഖ്യ 1,45,447 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 33 സംസ്​ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 20,000 ത്തിൽ താഴെ പേരാണ്​ ചികിത്സയിലുള്ളത്​. രാജ്യത്തെ കോവിഡ്​ ചികിത്സയിലുള്ളവരിൽ 40 ശതമാനം പേരും കേരളം, മഹാരാഷ്ട്ര സംസ്​ഥാനങ്ങളിൽനിന്നുള്ളവരാണ്​. പഞ്ചിമ ബംഗാൾ, ഉത്തർപ്രദേശ്​ തുടങ്ങിയവ സംസ്​ഥാനങ്ങളാണ്​ തൊട്ടുപിറകിൽ.

രാജ്യത്ത്​ ഇതുവരെ 16 കോടി കോവിഡ്​ പരിശോധനകൾ നടത്തി. രാജ്യത്ത്​ കോവിഡ്​ മരണനിരക്ക്​ 1.45 ശതമാനവും കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ 2.14 ശതമാനവുമാണ്​. 

Tags:    
News Summary - India Records 26,624 New Covid Cases 40 per cent active cases in Kerala and Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.