ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 1007 കോവിഡ്​ മരണം; 62,064 രോഗികൾ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടർച്ചയായ നാലാംദിവസവും പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 22,15,075 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1007 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 44,386 ആയി.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 15,35,744 പേർ രോഗമുക്തി നേടി. 69.33 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 6,34,945 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ആഗസ്​റ്റ്​ ഒമ്പത്​ വരെയുള്ള കണക്ക്​ പ്രകാരം രാജ്യത്ത്​ 2,45,83,558 കോവിഡ്​ പരിശോധനകളാണ്​ നടത്തിയതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം 4,77,023 സാമ്പിളുകളാണ്​ പരിശോധിച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.