മരണസംഖ്യയിൽ ഇറ്റലിയേയും മറികടന്ന്​ ഇന്ത്യ അഞ്ചാമത്​; രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 21 ദിവസം മാത്രം

ന്യൂഡൽഹി: കോവിഡ്​ മരണസംഖ്യയിൽ ഇറ്റലിയേയും മറികടന്ന്​ ഇന്ത്യ അഞ്ചാമ​െതത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 779 മരണം റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ 35,747 പേരാണ്​ ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇറ്റലിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 35,132 ആണ്​.

ലോകത്ത്​ ഏറ്റവും കൂടുതൽ പേർ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ അമേരിക്കയിലാണ്​. 1,52,070 ആണ്​ അമേരിക്കയിലെ മരണസംഖ്യ. ബ്രസീൽ -91,263, യു.കെ -46,084, മെക്​സിക്കോ -46,000 എന്നിങ്ങനെയാണ്​ മരിച്ചവരുടെ എണ്ണം. ഇന്ത്യയിൽ 5.45 ലക്ഷം പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. 10,57,805 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,000 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോട രാജ്യത്ത്​ കോവിഡ്​ ബാധിതരുട എണ്ണം 16 ലക്ഷം കടന്നു

അതേസമയം രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഇരട്ടിയാകാൻ 21 ദിവസമാണെടുക്കുന്നതെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. രോഗമുക്തി നിരക്ക്​ 64.54 ശതമാനമാണ്​. ജനുവരി 30ന്​ കേരളത്തിൽ ആദ്യ കൊറോണ വൈറസ്​ ബാധ കണ്ടെത്തിയതിന്​ ശേഷം രോഗബാധിതരുടെ എണ്ണം 16 ലക്ഷമാകാൻ 183 ദിവസമെടുത്തു. 110 ദിവസം കൊണ്ടാണ്​ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം ഒരുലക്ഷത്തിലെത്തിയത്​.

എന്നാൽ കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ആശങ്ക ഉയർത്തുന്നു. രോഗവ്യാപനം രൂക്ഷമായതോടെ ലോകത്തിൽ പ്രതിദിനം ഏറ്റവും കൂടുതൽപേർക്ക്​ രോഗം സ്​ഥിരീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. ഇന്ത്യയിൽ കോവിഡ്​ രോഗബാധിതരിൽ 60 ശതമാനവും മരണസംഖ്യയുടെ 50 ശതമാനവും ജൂലൈയിലാണ്​ റിപ്പോർട്ട്​ ചെയ്​തത്​.
Latest VIDEO'

Full View

Tags:    
News Summary - India replaces Italy to claim fifth spot in covid fatalities -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.