ന്യൂഡൽഹി: രാജ്യത്ത് പുതുതായി 63,371 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 895 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 73,70,469 ആയി ഉയർന്നു.
1,12,161 മരണമാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 8,04,528 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 64,53,780 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം 10,28,622 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഒക്ടോബർ 15 വരെ 9,22,54,927 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആർ അറിയിച്ചു.
രാജ്യത്ത് 13 ദിവസത്തിനിടെ 10ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. യു.എസിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.