ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 72.39 ലക്ഷമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 74,632 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 730 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.53 ശതമാനമായി. രാജ്യത്ത് ഇതുവരെ 1,10,586 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,760 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 62, 27, 296 ആയി.
തേസമയം നിലവിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.36 ലക്ഷമായി കുറഞ്ഞു. തുടർച്ചയായ ആറാം ദിവസമാണ് സജീവമായ കോവിഡ് കേസുകൾ 9 ലക്ഷത്തിൽ താഴെയായി തുടരുന്നത്. ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 87.05 ശതമാനമായി ഉയർന്നു.
ഇന്ത്യയുടെ ശരാശരി പ്രതിവാര കോവിഡ് പോസിറ്റീവ് നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.