രാജ്യത്ത്​ ഒറ്റദിവസം 14,000 കടന്ന്​ കോവിഡ്​ രോഗികൾ; മരണം 375

ന്യൂഡൽഹി: രാജ്യത്ത്​ ഒറ്റദിവസം 14,000ത്തിൽ അധികം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഒരു ദിവസ​ം രോഗികളുടെ എണ്ണത്തില​ുണ്ടാകുന്ന റെക്കോഡ്​ വർധനവാണിത്​. 14,516 പേർക്കാണ്​ രോഗം കണ്ടെത്തിയത്​. 24 മണിക്കൂറിനിടെ 375 മരണവും സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3,95,048 ആയും മരിച്ചവരുടെ എണ്ണം 12,948 ആയും ഉയർന്നു. 1,68,269 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 2,13,831 പേർ രോഗമുക്തി നേടിയതായും ആരോഗയമന്ത്രാലയം അറിയിച്ചു. 

മഹരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. ഒന്നേകാൽ ലക്ഷത്തിനടുത്തെത്തി ഇവിടത്തെ രോഗികളുടെ എണ്ണം. 5,893 പേർ സംസ്​ഥാനത്ത്​ മരിച്ചു. 

ഡൽഹിയിൽ 53,116 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 2035 പേർ മരിക്കുകയും ചെയ്​തു. 26,141 പേർക്ക്​ രോഗം സ്​ഥിരീകരിച്ച ഗുജറാത്തിൽ 1618 പേർ മരിച്ചു. തമിഴ്​നാട്ടിൽ 54,449 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 666 പേർ മരിക്കുകയും ചെയ്​തു. 

Tags:    
News Summary - India Reports Highest Single Day Spike of 14516 New COVID19 Cases -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.