ന്യൂഡൽഹി: ഇരു രാജ്യങ്ങളിലുമായി അതിർത്തിയോടു ചേർന്ന രണ്ട് സിഖ് തീർഥാടന കേന്ദ്ര ങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ കർത്താർപുർ ഇടനാഴി പ്രവർത്തിപ്പിക്കാനുള്ള കരാറിൽ ഒക്ടോബർ 23നുതന്നെ ഒപ്പുവെക്കാൻ സന്നദ്ധമാണെന്ന് ഇന്ത്യ. എന്നാൽ, തീർഥാടകർക്ക് 20 ഡോളർ വീതം (1400 രൂപ) സന്ദർശക ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ രാജ്യം പ്രതിഷേധമറിയിച്ചു.
ഉയർന്ന ഫീസ് അടിച്ചേൽപിക്കാനുള്ള തീരുമാനം പുനരാലോചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീർഥാടകർക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി ഗുരു നാനാക്കിെൻറ 550ാം ജന്മദിനേത്താടനുബന്ധിച്ച് ഇടനാഴി തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിസയില്ലാതെ ഇന്ത്യക്കാർക്കും വിദേശ ഇന്ത്യക്കാർക്കും സന്ദർശനം അനുവദിക്കുന്നതാണ് കരാർ. അതേ സമയം, തീർഥാടകനിൽനിന്ന് 20 ഡോളർ വീതം ഈടാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.