ന്യുഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സമൂലമായ പരിഷ്കാരങ്ങൾ നടത്തുന്നത് ഇന്ത്യ തുടരുമെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. ഡിജിറ്റൽ മേഖലയിൽ ഇന്ത്യ വലിയൊരു പരിവർത്തനത്തിലാണെന്നുംഡിജിറ്റൽ മേഖലയിൽ ഇന്ത്യ വലിയൊരു പരിവർത്തനത്തിലാണെന്നും ശക്തമായ ഈ രാഷ്ട്രീയ നേതൃത്വത്തിലൂടെ രാജ്യത്തിന് പെട്ടെന്ന് പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കികൊണ്ടുള്ള പരിഷ്കാരങ്ങൾ നിരവധി പതിറ്റാണ്ടുകളിലേക്കുള്ള വളർച്ചയിലേക്കാണ് നയിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. മഹാമാരി കാലത്ത് പോലും സ്റ്റാർട്ട് അപ്പുകളുടെ എണ്ണം പതിനായിരത്തിലേക്ക് ഉയർന്നത് ശുഭപ്രതീക്ഷയാണ് നൽകിയത്. ഇന്ത്യയുടെ ഈ മുന്നേറ്റത്തിൽ പങ്കുചേരാന്‍ ആഗോള നിക്ഷേപകരെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.