ന്യൂഡൽഹി: ഈ വർഷത്തെ ആഗോള പട്ടിണി സൂചികയിൽ (ജി.ഐ.എച്ച്) അയൽരാജ്യങ്ങളായ നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കും പിന്നിൽ ഇന്ത്യ 102ാം സ്ഥാനത്ത്. 117 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ 102ാം സ്ഥാനം. കഴിഞ്ഞവർ ഷം 119 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 103ാം സ്ഥാനത്തായിരുന്നു. അതേസമയം, 2000ൽ 113 രാജ്യങ്ങളുടെ കണക്കെടുത്തപ്പോൾ ഇന്ത ്യയുടെ സ്ഥാനം 83 ആയിരുന്നു.
പോഷകാഹാരക്കുറവ്, ഭാരമില്ലായ്മ, വളർച്ച മുരടിപ്പ്, ശിശുമരണം എന്നീ മാനദണ്ഡങ്ങൾ കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ നാലു മേഖലയിലും ആറു മാസം മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അയൽ രാജ്യങ്ങളായ നേപ്പാൾ (73), ശ്രീലങ്ക (66), ബംഗ്ലാദേശ് (88), മ്യാന്മർ (69), പാകിസ്താൻ (94) എന്നിവ പട്ടികയിൽ ഇന്ത്യയേക്കൾ മെച്ചപ്പെട്ട നിലയിലാണ്.
അതേസമയം, അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കിെൻറ കാര്യത്തിലും വളർച്ചയുടെ കാര്യത്തിലും ഇന്ത്യയിലെ കുട്ടികളുടെ അവസ്ഥ മെച്ചപ്പെട്ടതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെളിയിട വിസർജനം പോലുള്ള ശുചിത്വ കാര്യത്തിൽ രാജ്യം ഇപ്പോഴും മികച്ച നില കൈവരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കപിൽ സിബൽ
ന്യൂഡൽഹി: ലോക പട്ടിണി പട്ടികയിൽ ഇന്ത്യ 102ാം സ്ഥാനത്താണെന്ന റിപ്പോർട്ടിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പ്രധാനമന്ത്രി രാഷ്ട്രീയത്തിൽ കുറച്ചും രാജ്യത്തെ കുട്ടികളുടെ കാര്യത്തിൽ കൂടുതലും ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളാണ് രാജ്യത്തിെൻറ ഭാവി. ആറ് മാസം മുതൽ 23 മാസം വരെ പ്രായമുള്ള 93 ശതമാനം കുട്ടികൾക്കും കുറഞ്ഞ പോഷകാഹാരം പോലും ലഭിക്കുന്നില്ലെന്ന് കപിൽ സിബൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.