ന്യൂഡൽഹി: പുൽവാമയിൽ 39 സി.ആർ.പി.എഫ് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ പാക് ഹൈകമ് മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക് ഹൈകമ്മീഷണർ സൊഹൈൽ മഹമൂദിനെയാണ് വിദേശകാര്യ മന്ത്രാല യം ഒാഫീസിലേക്ക് വിളിച്ചു വരുത്തിയത്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മഹമൂദിനെ കടുത്ത ഭാഷയിൽ പ്രതിഷേധം അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താന് നൽകിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിൻവലിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് സൗഹൃദ രാഷ്ട്ര പദവി പിൻവലിക്കാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര സമൂഹത്തിൽ പാകിസ്താണെ ഒറ്റപ്പെടുത്തുന്നതിനായി എല്ലാ നയതന്ത്ര നടപടികളും വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ജമ്മു-കശ്മീരിലെ പുല്‍വാമയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ 39 സൈനികർ വീരമൃത്യു വരിച്ചുവെന്നാണ് ഒൗദ്യോഗിക സ്ഥിരീകരണം. വ്യഴാഴ്ച മൂന്നു മണിക്കാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ബസാണ് കാർ സ്ഫോടനത്തിൽ തകർന്നത്. അവധി കഴിഞ്ഞ് താഴ്വരയിലെ യൂനിറ്റിൽ പ്രവേശിക്കാൻ പോവുകയായിരുന്ന 2500ലേറെ സി.ആർ.പി.എഫുകർ 78 വാഹനങ്ങളിലായി ഹൈവേയിൽ നീങ്ങുേമ്പാഴാണ് അവന്തിപോറയിൽ പതിയിരുന്ന ഭീകരുടെ കാർ ഇടിച്ചുകയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.