എല്ലാവർഷവും ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് 12 ചീറ്റകളെ നൽകും

ന്യൂഡൽഹി: രാജ്യത്തെ ചീറ്റകളുടെ എണ്ണം ഇനിയും വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളെ എല്ലാവർഷവും ഇന്ത്യക്ക് നൽകാനുള്ള കരാറായി. ഇതിനായി ഇരു രാജ്യങ്ങളും തമ്മിൽ ജനുവരി 26ന് കരാർ ഒപ്പിട്ടിട്ടുണ്ട്. കരാറിശന്റ ഭാഗമായുള്ള ആദ്യ 12 ചീറ്റകൾ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് കൈമാറും.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്ന ചീറ്റകളേയും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തന്നെയാവും പാർപ്പിക്കുക. നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളേയും ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്.

ചീറ്റകളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഇതിന് പാരിസ്ഥിതക ലക്ഷ്യങ്ങൾക്കൊപ്പം പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാധി സംരക്ഷിക്കുക എന്ന ലക്ഷ്യവുമുണ്ട്. അടുത്ത പത്ത് വർഷത്തേക്കായിരുന്നു 12 വീതം ചീറ്റകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയെന്നാണ് സൂചന. ചീറ്റകളെ കൈമാറുന്ന വിവരം ദക്ഷിണാഫ്രിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - India to get 12 cheetahs from South Africa every year, MoU inked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.