ന്യൂഡൽഹി: എം.പിമാരുടെ സാധാരണ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ചൈനീസ് എംബസിയോട് ഇന്ത്യ ആവശ്യപ്പെട്ടു. തിബത്തിലെ പ്രവാസ പാർലമെൻറ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് ചൈനീസ് എംബസി ഇന്ത്യൻ എം.പിമാർക്ക് കത്തെഴുതിയിരുന്നു.
കത്ത് അനവസരത്തിലുള്ളതും അനുചിതവുമാണെന്നും ഇന്ത്യ പ്രതികരിച്ചു. ഓൾ പാർട്ടി ഇന്ത്യൻ പാർലമെന്ററി ഫോറം ഫോർ തിബത്തിലെ ചില എം.പിമാർക്ക് ചൈനീസ് എംബസി അയച്ച കത്തിൽ സ്വീകരണത്തിൽ പങ്കെടുത്തതിൽ ആശങ്ക പ്രകടിപ്പിക്കുകയും തിബത്തൻ സേനക്ക് പിന്തുണ നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജനപ്രതിനിധികൾ എന്ന നിലയിൽ കാഴ്ചപ്പാടുകൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് എം.പിമാരുടേതെന്ന് ചൈനീസ് പക്ഷത്തുള്ളവർ ശ്രദ്ധിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.