ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിെട ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി. 2021ലെ ആദ്യ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെേങ്കാട്ട സംഭവത്തെക്കുറിച്ച് പരാമർശിച്ച മോദി കർഷക പ്രക്ഷോഭത്തെക്കുറിച്ച് പറയാൻ തയാറായില്ല. ചെങ്കോട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തോട് നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നായിരുന്നു മോദിയുടെ മറുപടി.
റിപബ്ലിക് ദിനത്തിൽ ഡൽഹി സാക്ഷ്യം വഹിച്ചത് വൻ പ്രക്ഷോഭത്തിനായിരുന്നു. ഡൽഹിയിൽ വ്യാപക അക്രമവും അരങ്ങേറി. ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറി അക്രമം നടത്തുകയായിരുന്നുവെന്ന് കർഷകർ പറഞ്ഞിരുന്നു. റിപബ്ലിക് ദിന സംഭവങ്ങൾക്ക് ശേഷം നിരവധി കർഷക നേതാക്കൾക്ക് ഡൽഹി െപാലീസ് നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.