ന്യൂഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ വൻ സാമ്പത്തിക ശക്തിയായി ഉടൻ തന്നെ ഉയർന്നുവരുമെന്ന് കേന്ദ്ര ധനമന്ത ്രി അരുൺ ജെയ്റ്റ്ലി. ലോക സാമ്പത്തിക ശക്തികളിൽ മൂന്നാം സ്ഥാനം നേടാൻ ഇന്ത്യ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട -ഇടത്തരം വ്യവസായ മേഖലക്ക് പദ്ധതികൾ പ്രഖ്യാപിച്ചു സംസാരിക്കുന്നതിനിെടയാണ് ഇന്ത്യയുെട സാമ്പത്തിക വളർച്ചയെ കുറിച്ച് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. ചെറുകിട വ്യവസായങ്ങളുടെ 6.5 കോടി യൂണിറ്റുകളാണ് 11കോടി ഇന്ത്യക്കാർക്ക് ജോലി നൽകുന്നതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വരും വർഷങ്ങളിലും ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയായി തുടരും. എൻ.ഡി.എ സർക്കാർ 2014 അധികാരത്തിലേറും മുമ്പ് ഇന്ത്യ സാമ്പത്തിക സ്ഥിതിയിൽ ഒമ്പതാം സ്ഥാനത്തായിരുന്നു. ഇപ്പോൾ ആറാം റാങ്കിലെത്തിയിരിക്കുന്നു. അടുത്തു തന്നെ മൂന്നു രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യക്കാകും. ചെറുകിട വ്യവസായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സർക്കാർ ശ്രദ്ധകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.