ന്യൂഡൽഹി: മതപ്രഭാഷകൻ സാകിർ നായികിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. സാക്കിർ നായികിനെ വിട്ടുകിട്ടുന്നതിനായി മലേഷ്യൻ സർക്കാറിനെ സമീപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സാക്കിർ നായികിനെ വിട്ടുകിട്ടാനായി ദിവസങ്ങൾക്കകം തന്നെ മലേഷ്യൻ സർക്കാറിന് അപേക്ഷ നൽകുമെന്ന് മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
സാകിർ നായിക് മലേഷ്യയിലുണ്ടെന്ന റിപ്പോർട്ടുകൾ വ്യാഴാഴ്ച പുറത്തുവന്നിരുന്നു. സാകിർ നായിക് ക്വാലാലംപുരിലെ പ്രമുഖ പള്ളിയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാകിർ നായികിനെ വിട്ടുകിട്ടാൻ ഒൗദ്യോഗികമായി അപേക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
നേരത്തെ സാകിർ നായികിെൻറ പ്രഭാഷണങ്ങൾ സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നതാണെന്ന് എൻ.െഎ.എ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കേസിൽ ദേശീയ അന്വേഷണ എജൻസി കുറ്റപ്പത്രവും സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.