ന്യൂഡൽഹി: ജമ്മു-കശ്മീരിൽ സമാധാനത്തിന് രാഷ്്ട്രീയദൗത്യം സൈനികനടപടിക്കൊപ്പം ചേർന്നുപോകണമെന്ന് കരേസന മേധാവി ജനറൽ ബിപിൻ റാവത്ത്. പാകിസ്താൻ തുടരുന്ന അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കുന്നതിന് പുതിയ മാറ്റവും തന്ത്രവും ഉൾക്കൊള്ളുന്ന സൈനികനീക്കമുണ്ടാകും. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുേമ്പാൾ നിലവിലെ നടപടി തുടരാനാകില്ല. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തടയാൻ രാഷ്ട്രീയ നേതൃത്വം പാകിസ്താനുമേൽ കൂടുതൽ സമ്മർദം ചെലുത്തണമെന്നും പി.ടി.െഎയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻ െെസനികനടപടികളുടെ ശക്തി കൂട്ടും. കഴിഞ്ഞ വർഷാരംഭം മുതൽ സൈന്യം അതിതീവ്രമായ ഭീകരവിരുദ്ധനയമാണ് നടപ്പാക്കുന്നത്.
നിയന്ത്രണരേഖയിൽ പാക് വെടിനിർത്തൽ ലംഘനത്തിന് ചുട്ടമറുപടിയാണ് നൽകുന്നത്. 2016ൽ 221 തവണ വെടിനിർത്തൽ ലംഘിച്ച പാകിസ്താൻ 2017ൽ 860 തവണയാണ് ആക്രമണം നടത്തിയത്. ഇതിനെല്ലാം കനത്ത തിരിച്ചടി നൽകിയിട്ടുണ്ട്
കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള സംവിധാനത്തിെൻറ ഒരുഭാഗം മാത്രമാണ് സൈന്യം. ഭീകരപ്രവർത്തനങ്ങളുടെ വ്യാപനം തടയുക എന്ന ദൗത്യമാണ് സൈന്യം നിർവഹിക്കുന്നത്. ഇതോടൊപ്പം, ജനങ്ങൾക്കരികിലേക്ക് എത്താനുള്ള നീക്കംകൂടി വേണം. പ്രശ്നപരിഹാരചർച്ചക്ക് കഴിഞ്ഞ ഒക്ടോബറിൽ മുൻ ഇൻറലിജൻസ് ബ്യൂറോ മേധാവി ദിനേശ്വർ ശർമയെ നിയോഗിച്ചിരുന്നു. കശ്മീർ ജനതയുടെ പരാതികളും അഭിപ്രായങ്ങളും അറിയാനുള്ള രാഷ്ട്രീയനീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.