ലഡാക്: കിഴക്കൻ ലഡാക്കിൽ ചൈനയുമായി യുദ്ധത്തിന് തയാറാണെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ സൈന്യം. ചൈനയാണ് യുദ്ധത്തിേൻറതായ സാഹചര്യം സൃഷ്ടിച്ചത്. മെച്ചപ്പെട്ട പരിശീലനം നേടിയ കൂടുതൽ മനക്കരുത്തുള്ള സൈന്യത്തെയാണ് ചൈനക്ക് നേരിടാനുള്ളതെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
ശൈത്യകാലത്ത് യുദ്ധമുണ്ടായാൽ അതിനെ നേരിടാനും സൈന്യം തയാറാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് പുലർത്താനാണ് ശ്രമം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും ഇന്ത്യ-ചൈന തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും സൈന്യം അറിയിച്ചു. നവംബറിൽ ലഡാക്കിൽ വൻ മഞ്ഞുവീഴ്ചയായിരിക്കും എങ്കിലും യുദ്ധത്തിന് സൈന്യം സജ്ജമാണെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സിയാച്ചിൻ പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ യുദ്ധം ചെയ്ത് സൈന്യത്തിന് പരിചയമുണ്ടെന്നും നോർത്തേൺ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.