പനാജി: കേന്ദ്ര സർക്കാറിെനതിരെ പരോക്ഷ വിമർശനവുമായി ഗോവൻ ആർച്ച് ബിഷപ്പ്. ഇന്ത്യൻ ഭരണഘടന അപകടത്തിലാണെന്നും ഭരണഘടനയെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നുമാണ് ഗോവൻ ആർച്ച് ബിഷപ്പ് ഫിലിപ്പ് നെരി ഫെരാരോ ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നത്. രാജ്യത്തെ സാംസ്കാരിക വൈവിധ്യങ്ങളെ തകർത്ത് ഏകസംസ്കാരത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കേതാലിക്കർ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെടുന്നു. 2018-19 വർഷത്തെ ഇടയലേഖനത്തിലാണ് പരാമർശങ്ങൾ.
വിശ്വാസികൾ രാഷ്ട്രീയത്തിൽ സക്രിയമായി ഇടപെടുന്നതിലൂടെ ജനാധിപത്യെത്ത ശക്തിപ്പെടുത്താനും സംസ്ഥാന ഭരണം മെച്ചപ്പെടുത്തുന്നതിനും സാധിക്കും. വികസനത്തിെൻറ പേരിൽ ജനങ്ങൾ ജൻമനാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയാണ്. മനുഷ്യാവകാശം ധ്വംസിക്കപ്പെടുന്നു. നാം എന്ത് കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം തുടങ്ങി ഏതുതരം ആരാധന നടത്തണം എന്നതുവരെ അടിച്ചേൽപ്പിക്കപ്പെടുന്ന പ്രവണത ഇൗയിടെയായി കാണുന്നുവെന്നും ഇടയലേഖനത്തിൽ പറയുന്നു.
നേരത്തെ, ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൗേട്ടാ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം പ്രക്ഷുബ്ധമാണെന്നും എല്ലാ ഇടവകകളിലും പ്രാർഥന നടത്തണമെന്നും ആവശ്യപ്പെട്ട് ഇടയലേഖനം ഇറക്കിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.