സാമ്പത്തിക രംഗത്ത് കുതിപ്പ്; ജി.ഡി.പി വളർച്ച 8.4 ശതമാനം

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ മൂ​ന്നാം പാ​ദ​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) കു​തി​ച്ചു​യ​ർ​ന്നു. ഒ​ക്ടോ​ബ​ർ-​ഡി​സം​ബ​ർ കാ​ല​യ​ള​വി​ൽ 8.4 ശ​ത​മാ​ന​മാ​ണ് ജി.​ഡി.​പി വ​ള​ർ​ച്ച​യെ​ന്ന് ദേ​ശീ​യ സ്ഥി​തി​വി​വ​ര ഓ​ഫി​സ് (എ​ൻ.​എ​സ്.​ഒ) അ​റി​യി​ച്ചു. ധ​ന​കാ​ര്യ വി​ദ​ഗ്ധ​രു​ടെ അ​നു​മാ​ന​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യാ​ണ് രാ​ജ്യം കൈ​വ​രി​ച്ച​ത്. 2022 മൂ​ന്നാം പാ​ദ​ത്തി​ൽ ജി.​ഡി.​പി വ​ള​ർ​ച്ച 4.3 ശ​ത​മാ​ന​മാ​യി​രു​ന്നു. ഉ​ൽ​പാ​ദ​ന, നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് വ​ള​ർ​ച്ച​യു​ടെ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലാ​ണ് വ​ൻ വ​ള​ർ​ച്ച​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ 4.8 ശ​ത​മാ​നം ശോ​ഷ​ണം സം​ഭ​വി​ച്ച സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 11.6 ശ​ത​മാ​നം വ​ള​ർ​ച്ച ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി. ഖ​ന​ന വ​ള​ർ​ച്ച 1.4 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 7.5 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. നി​ർ​മാ​ണ മേ​ഖ​ല മു​ൻ​വ​ർ​ഷ​ത്തെ 9.5 ശ​ത​മാ​നം വ​ള​ർ​ച്ച നി​ല​നി​ർ​ത്തി. വൈ​ദ്യു​തി, ഗ്യാ​സ്, ജ​ല​വി​ത​ര​ണം എ​ന്നി​വ​യു​ടെ​യും മ​റ്റ് സേ​വ​ന​ങ്ങ​ളു​ടെ​യും വ​ള​ർ​ച്ച 8.7 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഒ​മ്പ​ത് ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

അ​തേ​സ​മ​യം, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 0.8 ശ​ത​മാ​നം വ​ള​ർ​ച്ച​ക്കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ധ​ന​കാ​ര്യ, റി​യ​ൽ എ​സ്റ്റേ​റ്റ്, പ്ര​ഫ​ഷ​ന​ൽ സേ​വ​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച മു​ൻ വ​ർ​ഷ​ത്തെ 7.7 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഏ​ഴു ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

Tags:    
News Summary - Indian economy grows by 8.4 percentage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.