കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുടുംബത്തിന്റെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യ. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വയ്ക തീപ്പിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചു. 45 പേരാണ് തീപ്പിടിത്തത്തിൽ മരിച്ചത്. നിരവധിപേർക്ക് പരിക്കുണ്ട്. കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും എംബസി അധികൃതർ
ആവശ്യമായ നടപടികൾക്കും അടിയന്തര മെഡിക്കൽ ആരോഗ്യ പരിപാലനത്തിനും കുവൈറ്റ് നിയമപാലകർ, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുമായി ബന്ധപ്പെട്ടുവരികയാണെന്നും എംബസി അറിയിച്ചു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായുള്ള ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പർ: +965-65505246
ദുരന്തത്തിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നറിയിച്ച ജയ്ശങ്കർ പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.