ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; മുംബൈ തീരത്ത് അടിയന്തരമായി ഇറക്കി, മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: മുംബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു. പതിവ് യാത്രക്കിടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ ഉണ്ടായിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും നേവി വക്താവ് അറിയിച്ചു.

``ഇന്ത്യൻ നേവി എഎൽഎച്ച് മുംബൈയിൽ നിന്നുള്ള പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് മുബൈ തീരത്തോട് ചേർന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.''- നേവി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ അറിയിച്ചു.

Tags:    
News Summary - Indian Navy chopper makes emergency landing off Mumbai coast; three personnel rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.