സുരക്ഷാവീഴ്ച: പാക് ഹൈക്കമീഷനിൽ സമർപ്പിച്ച 23 ഇന്ത്യൻ പാസ്പോർട്ടുകൾ കാണാനില്ല

സുരക്ഷാവീഴ്ച: പാക് ഹൈക്കമീഷനിൽ സമർപ്പിച്ച 23 ഇന്ത്യൻ പാസ്പോർട്ടുകൾ കാണാനില്ല

ന്യൂഡൽഹി: പാക് ഹൈക്കമീഷനിൽ സമർപ്പിച്ച 23 സിഖുക്കാരുടെ പാസ്പോർട്ടുകൾ കാണാതായി. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമീ ഷനിലാണ് സംഭവം. പാകിസ്താനിലെ കർതാപുർ സാഹിബ് സിഖ് ഗുരുദ്വാര സന്ദർശിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച പാസ്പോർട ്ടുകളാണ് നഷ്ടപ്പെട്ടത്.

പാസ്പോർട്ട് നഷ്ടപ്പെട്ട സംഭവം പാക് ഹൈക്കമീഷൻ ഉദ്യോഗസ്ഥരുെട ഭ ാഗത്തു നിന്നുള്ള വലിയ സുരക്ഷാ വീഴ്ചയാണ്. പാസ്പോർട്ട് നഷ്ടപ്പെട്ടവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പാസ്പോർട്ടുകൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

അതേസമയം, പാസ്പോർട്ട് നഷ്ടപ്പെട്ടത് ഡൽഹി ആസ്ഥാനമായ ട്രാവൽ ഏജന്‍റിനുണ്ടായ വീഴ്ചയാണെന്നും അതിൽ യാതൊരു പങ്കുമില്ലെന്നും പാകിസ്താൻ അറിയിച്ചു.

ഗുരു നാനാക് ദേവ് ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ നവംബർ 21നും 30നും ഇടയിൽ 3800 സിഖ് തീർഥാടകർക്ക് പാകിസ്താൻ വിസ അനുവദിച്ചിരുന്നു.

Tags:    
News Summary - Indian Passport Missing Pakistan High Commission -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.