തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

ചെന്നൈ: ആശുപത്രി മാലിന്യങ്ങൾ ഉള്‍പ്പടെ തിരുനല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യം തള്ളിയ ആശുപത്രികള്‍ക്കെതിരെ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് ചോദിച്ചു. ഈ മാസം ഇരുപതിനകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ആശുപത്രികളുടെ വിശദീകരണം തേടിയിട്ടുണ്ടെന്ന് കേരളം മറുപടി നൽകി.

ആശുപത്രി മാലിന്യം ഉള്‍പ്പടെ തമിഴ്‌നാട്ടില്‍ തള്ളിയ സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ട്രൈബ്യൂണലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഏതൊക്കെയിടങ്ങളിലെ മാലിന്യമാണ് തള്ളിയത് എന്ന് വ്യക്തമാക്കിയിരുന്നു. ഈ സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    
News Summary - The incident of dumping hospital waste in Tirunelveli; National Green Tribunal strongly criticized Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.