ആഡിസ് അബബ: പ്രഥമ വിദേശ സന്ദർശനത്തിെൻറ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇത്യോപ്യയിലെത്തി. ജിബൂതി സന്ദർശിച്ചശേഷമാണ് അദ്ദേഹം ആഡിസ് അബബയിലെത്തിയത്. 45 വർഷത്തിനിടെ ഇവിടെയെത്തുന്ന ആദ്യ രാഷ്ട്രപതിയാണ് കോവിന്ദ്. 1972ൽ വി.വി. ഗിരി സന്ദർശനം നടത്തിയിരുന്നു. വിമാനത്താവളത്തിൽ കോവിന്ദിന് ഉൗഷ്മള സ്വീകരണം ലഭിച്ചു. ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കും.
നേരത്തെ, ജിബൂതി സിറ്റിയിൽ ഇന്ത്യൻ സമൂഹത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു. ജിബൂതി സന്ദർശിക്കുന്ന ആദ്യ രാഷ്ട്രപതിയാണ് കോവിന്ദ്. 2015ൽ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് യമനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരുന്നതിൽ സഹായിച്ച ജിബൂതിക്ക് രാഷ്ട്രപതി നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.