ന്യൂഡൽഹി: രാജ്യത്തിെൻറ പാരമ്പര്യവും സംസ്കാരവും പ്രദർശിപ്പിക്കുന്ന 190 ഭാരത് ഗൗരവ് ട്രെയിനുകൾ രംഗത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിനോദസഞ്ചാര മേഖലയിൽ റെയിൽവേ പങ്കാളിത്തത്തിെൻറ ഭാഗമായുള്ള ഈ ട്രെയിനുകൾ റെയിൽവേക്കൊപ്പം സ്വകാര്യമേഖലക്കും സർവിസിനായി നൽകും.
ട്രെയിനുകൾ സമയക്രമമനുസരിച്ച് സ്ഥിരം സർവിസ് നടത്തുന്നവയല്ല. സർവിസ് നടത്താനായി 3033 കോച്ചുകൾ അഥവാ 190 ട്രെയിനുകൾ കണ്ടെത്തിയിട്ടുണ്ട്.
ട്രെയിനുകളുടെ ടികകറ്റ് നിരക്ക് ടൂർ ഓപറേറ്റർമാരാണ് തീരുമാനിക്കുക. എന്നാൽ, അമിത ചാർജ് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.