ഫിലിപ്പീൻസിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ വിമാനത്താവളത്തിൽ നിന്ന്​ പുറത്താക്കി

മനില: യാത്രാവിലക്കിനെ തുടര്‍ന്ന് ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിമാനത്താവളത്തില്‍ നിന്ന് പുറത്താക്കി. മലയാളികളടക്കം 95 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി വിമാനത്താവളത്തിനുള്ളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടപ്പോള്‍ പേര് വിവരങ്ങളും പാസ്പോര്‍ട്ടിന്‍റെ വിശദാംശങ്ങളും നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്നലെ ഇന്ത്യന്‍ എംബസി ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ചിലര്‍ താമസസ്ഥലത്തേക്ക് മടങ്ങി. ചിലര്‍ വിമാനത്താവളത്തിന് പുറത്ത് എന്തെങ്കിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തുനില്‍ക്കുകയാണ്.

48 മണിക്കൂര്‍ മുന്‍പ് കണ്‍ഫേം ചെയ്ത ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയെങ്കിലും പെട്ടെന്നുണ്ടായ യാത്രാവിലക്കിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു.

Tags:    
News Summary - indian students including malayalis trapped in philippines-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.