ഇസ്ലാമാബാദ്: തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക് പൗരനെ വിവാഹം ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപണമുന്നയിച്ച ഇന്ത്യക്കാരിയെ എത്രയും പെെട്ടന്ന് നാട്ടിലേക്കയക്കുമെന്ന് പാകിസ്താൻ.
എന്നാൽ, ഇതിനു മുന്നിലുള്ള തടസമായി നിൽക്കുന്നത് യുവതിയുടെ യാത്രാരേഖകൾ അല്ലെന്നും നിയമ പ്രശ്നങ്ങളാണെന്നും പ്രധാനമന്ത്രിയുടെ വിദേകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് അറിയിച്ചു.
ഇത് പരിഹരിച്ചുകഴിഞ്ഞാൽ ഉടൻതന്നെ ഇന്ത്യയിലേക്ക് അയക്കും. യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ ഹൈകമീഷൻ ലഭ്യമാക്കിയതായും വിവാഹത്തിെൻറ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാക് അധികൃതർ അറിയിച്ചു.
അതേസമയം, ഇന്ത്യൻ ഹൈകമീഷൻ പുതിയ പാസ്പോർട്ടും പാക് ആഭ്യന്തരമന്ത്രാലയം പുതിയ വിസയും ലഭ്യമാക്കിയാൽ മാത്രമേ യുവതിയെ തിരിച്ചയക്കൽ നടപടികൾ വേഗത്തിലാക്കാൻ കഴിയൂവെന്നാണ് സുപ്രീംകോടതിയിലെ ഒരു മുതിർന്ന അഭിഭാഷകൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.