രാജ്യത്ത്​ 53,000 പുതിയ കോവിഡ്​ കേസുകൾ; 78 ലക്ഷം കടന്ന്​​ കോവിഡ്​ ബാധിതർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 78,14,682 ആയി.

24 മണിക്കൂറിനിടെ 650 മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. കേന്ദ്രആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തി​െൻറ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1,17,956 കോവിഡ്​ മരണങ്ങളാണുണ്ടായത്​. മരണനിരക്ക്​ 1.51 ശതമാനമായി കുറഞ്ഞു.

അതേസമയം, രാജ്യത്ത്​ സജീവമായ കോവിഡ്​ കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. നിലവിൽ 680680 പേരാണ്​ ചികിത്സയിലുള്ളത്​.

രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 67,549 പേർ കൂടി രോഗമുക്തി നേടിതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70,16,046 ആയി. നിലവിൽ ഇന്ത്യയിലെ രോഗമുക്തി നിരക്ക്​ 89.78 ശതമാനമാണ്. 12 ദിവസത്തിനിടെ 10 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.

ഒക്ടോബർ 23 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 10,13,82,564 സാമ്പിളുകൾ പരിശോധിച്ചുവെന്നാണ് ഐ.സി.എം.ആർ അറിയിച്ചു. ഇന്നലെ മാത്രം 12,69,479 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ‍‌ർച്ച് പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.