രാജ്യത്ത്​ കോവിഡ്​ രോഗികൾ 35 ലക്ഷം കടന്നു; 78,761 പുതിയ രോഗികൾ

ന്യുഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 78,761 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 35 ലക്ഷം കടന്നു.

948 പേരാണ്​ കഴിഞ്ഞദിവസം കോവിഡ്​ മൂലം മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 63,498 ആയി. 35,42,734 രോഗബാധിതരിൽ നിലവിൽ 7,65,302 പേരാണ്​ ചികിത്സയിലുള്ളതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.