ഇന്ത്യയിൽ ആദ്യമായി ക്ഷേത്ര മാനേജ്മെന്റിൽ പി.ജി. ഡി​േപ്ലാമയുമായി മുംബൈ യൂനിവേഴ്സിറ്റി

മുംബൈ: ക്ഷേത്ര മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ കോഴ്സുമായി മുംബൈ യൂ​നിവേഴ്സിറ്റി. ആദ്യഘട്ടത്തിൽ യൂനിവേഴ്സിറ്റി കാമ്പസിലും വെല്ലിങ്കർ ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് കോഴ്സ് തുടങ്ങുക. വൈകാതെ പൂണെയിലെ സാവിത്രിഭായി ഫുലെ യൂനിവേഴ്സിറ്റിയിലും കോഴ്സ് ആരംഭിക്കും.

ആധുനിക രീതിയിൽ ക്ഷേത്രങ്ങൾ മാനേജ് ചെയ്യുന്നത് പഠിപ്പിക്കുകയാണ് കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തെ ക്ലാസ് റൂം ട്രെയിനിങ്ങും മൂന്ന് മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുന്നതാണ് കോഴ്സ്. ഒരു ബാച്ചിൽ 30 പേർക്കാണ് പ്രവേശനം അനുവദിക്കുക.

ഏതെങ്കിലുമൊരു സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് കോഴ്സിന് ചേരാനുള്ള അടിസ്ഥാന യോഗ്യത. വിദ്യാർഥികൾക്ക് ഓപ്പൺ സ്കോളർഷിപ്പിനുള്ള അവസരവും യൂനിവേഴ്സിറ്റിയിലുണ്ടാവും. മുംബൈ യൂനിവേഴ്സിറ്റിയുടെ പാത പിന്തുടർന്ന് മറ്റ് ചില യൂനിവേഴ്സിറ്റികളും കോഴ്സ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഛത്തീസ്ഗഢ്, ഗുജറാത്ത്, ഗോവ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ യൂനിവേഴ്സിറ്റികളാണ് കോഴ്സ് നൽകാനുള്ള ചർച്ചകൾ തുടങ്ങിയത്. വാരണാസി, നോയിഡ, ഡൽഹി, ഹരിദ്വാർ എന്നീ സ്ഥലങ്ങളിൽ രണ്ട് വർഷത്തിനകം കോഴ്സ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - India's First-Ever PG Diploma Course Temple Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.