റീൽസ് എടുക്കാൻ പച്ചക്കറിക്കച്ചവടക്കാരനെ ചുംബിച്ചു; ചോദ്യം ചെയ്തപ്പോൾ കൊല്ലുമെന്ന് ഭീഷണി: യൂട്യൂബർക്കെതിരെ കേസ്

ഝാൻസി (ഉത്തർപ്രദേശ്): റീൽസ് എടുക്കാൻ പച്ചക്കറിക്കച്ചവടക്കാരനെ ചുംബിച്ചതിന് യൂട്യൂബർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ത്സാൻസിയിലാണ് സംഭവം.

വൃദ്ധൻ പച്ചക്കറികൾ വിൽക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി യൂട്യൂബർ വൃദ്ധനെ ചുംബിക്കുകയായിരുന്നു. പച്ചക്കറിക്കച്ചവടക്കാരൻ എതിർത്തപ്പോൾ യുവാവ് ഇയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഡിയോ വൈറലായതിനെ തുടർന്ന് പോലീസ് യൂട്യൂബർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇയാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. വൃദ്ധൻ പച്ചക്കറി വിൽപന നടത്തുന്നതിനിടയിൽ യുവാവ് എത്തി പച്ചക്കറികളുടെ നിരക്ക് ചോദിക്കാൻ തുടങ്ങി. അതിനിടയിൽ അയാൾ വൃദ്ധനെ ചുംബിക്കുന്നു. കവിളിൽ ചുംബിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. സെപ്റ്റംബർ ആദ്യവാരമാണ് സംഭവം.

യൂട്യൂബറുടെ പേര് അഭിഷേക് അഹിർവാർ എന്നാണെന്നും കേസ് രജിസ്റ്റർ ചെയ്തതായും സിറ്റി പൊലീസ് സൂപ്രണ്ട് ജ്ഞാനേന്ദ്ര കുമാർ പറഞ്ഞു.

Tags:    
News Summary - Kissed the greengrocer to pick up the reels; Threatened to kill when questioned: case against YouTuber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.