300 കോടി രൂപ തട്ടിച്ച കേസിലെ പ്രതി ബാബൻ വിശ്വനാഥ് ഷിൻഡെ വിവിധ വേഷങ്ങളിൽ

300 കോടി രൂപ തട്ടിച്ച കേസിലെ പ്രതി സന്യാസി വേഷത്തിൽ ഒളിവിൽ കഴിയവേ പിടിയിൽ

മഥുര: മഹാരാഷ്ട്രയിൽ ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ച് 300 കോടിയിലധികം രൂപ കബളിപ്പിച്ചയാൾ സന്യാസി വേഷത്തിൽ കഴിയവേ പൊലീസ് പിടിയിൽ.

ഉത്തർ പ്രദേശിലെ മഥുര വൃന്ദാവനിലെ കൃഷ്ണ ബലറാം ക്ഷേത്രത്തിന് സമീപത്തുനിന്നും ബാബൻ വിശ്വനാഥ് ഷിൻഡെയെ​ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മഥുര, ബീഡ് ജില്ലാ പോലീസ് സംഘങ്ങൾ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ബാബൻ വിശ്വനാഥ് ഷിൻഡെ പിടിയിലായത്.

300 കോടിയോളം രൂപയുടെ തട്ടിപ്പിന്റെ ഒന്നിലധികം കേസുകളുമായി ബന്ധപ്പെട്ട് ഷിൻഡെയെ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്ര പോലീസ് ക്രൈംബ്രാഞ്ചും മഥുര വൃന്ദാവൻ ലോക്കൽ പോലീസും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്നതായി സിറ്റി മഥുര എസ്.പി അരവിന്ദ് കുമാർ പറഞ്ഞു.

Tags:    
News Summary - Accused in the Rs 300 crore fraud case was arrested while hiding in the guise of a monk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.