ന്യൂഡൽഹി: ഇന്ത്യയുടെ ഭക്ഷ്യഉപഭോഗം 2025 ആകുന്നതോടെ ലക്ഷം കോടി ഡോളറാവുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ‘‘ഭക്ഷണം സംസ്കാരമാണ്. എന്നാൽ, കച്ചവടം കൂടിയാണ്. ഇന്ത്യയുടെ നിലവിലെ ഭക്ഷ്യ ഉപഭോഗം 370 ബില്യൻ ഡോളറാണ്. ഇത് 2025 ആകുന്നതോടെ ഒരു ട്രില്യൺ (ലക്ഷം കോടി) ഡോളറാവും. രാജ്യത്ത് ഭക്ഷ്യമൂല്യശൃംഖലയിൽ ഉടനീളം സാധ്യതകളാണ്’’ -കോവിന്ദ് പറഞ്ഞു.
രാജ്യത്തും വിദേശത്തുമുള്ള നിക്ഷേപകർക്ക് വൻ സാധ്യതയാണ് ഭക്ഷ്യമൂല്യശൃംഖല (ഫുഡ് വാല്യൂ ചെയിൻ) വാഗ്ദാനം ചെയ്യുന്നത്. വളർന്നുവരുന്ന ഇൗ മേഖല നൽകുന്നത് വലിയ വ്യവസായസാധ്യതയാണ്. സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിലവസരങ്ങൾ നൽകാൻ മേഖലക്കാവും. രാജ്യത്തെ ഭക്ഷ്യമാലിന്യത്തിെൻറ തോത് അംഗീകരിക്കാനാവാത്തതാണെന്നും ഭക്ഷ്യസംസ്കരണത്തിൽ ശ്രദ്ധയൂന്നുന്നതിലൂടെ ഇൗ തോത് കുറക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നും കോവിന്ദ് പറഞ്ഞു. ‘വേൾഡ് ഫുഡ് ഇന്ത്യ’ പരിപാടിയുടെ സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.