ന്യൂഡൽഹി: ഫലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ എംബസിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമല്ലയിലെ എംബസി ആസ്ഥാനത്ത് ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുകുൾ ആര്യയുടെ മരണത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടുക്കം ട്വിറ്ററീലൂടെ സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.
എന്നാൽ മരണ കാരണമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്ത് വിട്ടില്ല. ഫലസ്തീൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.