‘ചൈനക്ക്​ പണസഞ്ചി കൊണ്ട്​​ മറുപടി നൽകണം’; ഉൽപന്നങ്ങൾ ബഹിഷ്​കരിക്കാൻ കാംപയിൻ

ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി പ്രദേശങ്ങളിൽ ചൈന നടത്തുന്ന പ്രകോപന പ്രവർത്തികൾക്കുള്ള മറുപടിയായി ചൈനീസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കാൻ ആഹ്വാനം ചെയ്​ത്​ ട്വിറ്ററിൽ കാംപയിൻ. ചൈനക്കെതിരെ ബുള്ളറ്റുകളേക്കാൾ കീശയിലുള്ള പണസഞ്ചി കൊണ്ട്​ മറുപടി നൽകണമെന്നാഹ്വാനം ചെയ്​ത്​ ​ മാഗ്​സസെ പുരസ്​കാര​ ജേതാവ്​ സോനം വാങ്​ചക്​ ആണ്​ ആദ്യം രംഗത്തുവന്നത്​. രാജ്​കുമാർ ഹിരാനി തൻെറ സൂപ്പർഹിറ്റ്​ ചലച്ചിത്രം ത്രീ ഇഡിയറ്റ്​സിലെ കേന്ദ്രകഥാപാത്രം ‘ഫുൻസുക്​ വാങ്​ഡു’വിനെ രൂപപ്പെടുത്തിയെടുത്തത്​​വാങ്​ചകിൻെറ ജീവിത കഥ ആസ്​പദമാക്കിയാണ്​. താൻ ഉപയോഗിക്കുന്ന ചൈനീസ്​ സോഫ്​റ്റ്​വെയറുകൾ ഒരാഴ്​ചകൊണ്ടും ചൈനീസ്​ ഹാർഡ്​വെയറുകൾ ഒരുവർഷം കൊണ്ടും ഒഴിവാക്കുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. 

‘ചൈനീസ്​ നിർമിതമായ തൻെറ മൊബൈൽ ഫോൺ ഒരാഴ്​ച കൊണ്ട്​ ഉപേക്ഷിക്കും.  ഒരുവശത്ത്​ നമ്മുടെ സൈനികർ അവർ​ക്കെതിരെ യുദ്ധം ചെയ്യുന്നു. മറുവശത്ത്​ നമ്മൾ ചൈനീസ്​ ഹാർഡ്​വെയറുകൾ വാങ്ങുകയും ടിക്​ടോക്​ പോലുള്ള ആപുകൾ ഉപയോഗിക്ക​ുകയും ചെയ്യുന്നു. നമ്മൾ നൽകുന്ന കോടികൾ ഉപയോഗിച്ച്​ അവർ നമുക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു’ വാങ്​ചക് പറഞ്ഞു. സിന്ധു നദിയുടെയും ഹിമാലയത്തിൻെറയും പശ്ചാത്തലത്തിൽ വാങ്​ചക്​ ചിത്രീകരിച്ച വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 

‘ചൈനീസ്​ നിർമിതമായ എൻെറ ഫോൺ ഒരാഴ്​ച കൊണ്ട്​ ഉപേക്ഷിക്കും. ഒരുവർഷം ​കൊണ്ട്​ ചൈനീസ്​ നിർമിതമായ എല്ലാ സാധനങ്ങളും എൻെറ ജീവിതത്തിൽ നിന്നൊഴിവാക്കും’- ഈ സന്ദേശം 100 ആളുകൾക്ക്​ പങ്കു​വെക്കാൻ ആവശ്യപ്പെട്ടുകൊണ്ട്​ 53കാരൻ പറഞ്ഞു. 

‘ഈ സമയം ബുള്ളറ്റുകളുടെ ശക്​തിയല്ല മറിച്ച്​ നമ്മുടെ പണസഞ്ചിയുടെ കരുത്താണ്​​ സഹായിക്കുക. നമ്മുടെ രാജ്യത്തെ 130 കോടി ജനങ്ങൾ ചൈനീസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിച്ച്​ ഒരു മുന്നേറ്റം സൃഷ്​ടിച്ചാൽ അത്​ ആഗോളതലത്തിൽ സ്വാധീനം ചെലുത്തും. അത്​ നമ്മുടെ തൊഴിലാളികൾക്കും വ്യവസായങ്ങ​ൾക്കും കരുത്തേകുകയും ചെയ്യും’- അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - 'India's wallet power rather than bullet power will help'; twitter campaign lead by Man Who Inspired "3 Idiots"- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.