മുംബൈ: പൈലറ്റുമാരുടെ കുറവും ചില വിമാനത്താവളങ്ങളിലെ പ്രശ്നങ്ങളും മൂലം ഇൻഡിഗോ ഇന്ന് 130 സർവീസുകൾ റദ്ദാക്കി. എ യർലൈൻസിെൻറ സർവീസിൽ 10 ശതമാനത്തോളമാണ് റദ്ദാക്കിയവ.
ഗുരുഗ്രാമിൽ നിന്ന് 1300 ബജറ്റ് ഫ്ലൈറ്റുകൾ സർവീസ് ന ടത്തുന്നുണ്ട്. ഇവയിൽ പലതും മോശം കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ റദ്ദാക്കി വരുന്നുണ്ട്.
ഇന്നലെയും 70 ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. പൈലറ്റുമാരുടെ അഭാവത്തോടൊപ്പം ബംഗളൂരു വിമാനത്താവളത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന നോട്ടീസും ലഭിച്ചിട്ടുണ്ട്. ഇത് 40 സർവീസുകൾ അധികമായി റദ്ദാക്കുന്നതിന് ഇടെവച്ചുവെന്നും അധികൃതർ പറയുന്നു.
ഇൗ മാസം ദിനംപ്രതി 30 സർവീസുകളാക്കി ചുരുക്കാനാണ് തീരുമാനമെന്നും എയർലൈൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.