ന്യൂഡൽഹി: മാട്ടിറച്ചി അസുഖങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ മുസ്ലിംകൾ ഇത് ഉപേക്ഷിക്കണമെന്നും ആർ.എസ്.എസ് നേതാവ് ഇേന്ദ്രഷ് കുമാർ. പാലാണ് ഒൗഷധം, മുസ്ലിംകൾ മാംസത്തിനു പകരം നോമ്പുകാലത്തടക്കം ധാരാളം പശുവിന്പാൽ ഉപയോഗിക്കണമെന്നും ഇന്ദ്രേഷ് കുമാർ ഉപദേശിച്ചു.
തിങ്കളാഴ്ച ആർ.എസ്.എസിെൻറ പോഷകസംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് ജാമിഅ മില്ലിയ സർവകലാശാലയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ.
ആദ്യ പ്രവാചകൻ മുതൽ അവസാന പ്രവാചകൻ വരെയുള്ളവരും അവരുടെ ഭാര്യമാരും മാംസാഹാരം ഉപയോഗിച്ചിരുന്നില്ല. അവസാന പ്രവാചകൻ മുഹമ്മദ് ഇറച്ചി രോഗകാരിയാണെന്നാണ് പറഞ്ഞത്. പ്രവാചകെൻറ വാക്കുകൾപ്രകാരം ആര് മാംസം വർജിക്കുന്നുവോ അവർ രോഗമുക്തരാവുമെന്നാണ്. എന്നാൽ, ആളുകൾ ഇക്കാര്യം പ്രാവർത്തികമാക്കുന്നില്ല. റമദാന് മാസത്തില്‍ അവരവരുടെ വീടുകൾക്കും പള്ളികൾക്കും സമീപം മരങ്ങളും തുളസിച്ചെടികളും നട്ടുപിടിപ്പിക്കണം. ഇസ്ലാമിെന മനോഹരമാക്കാനാണ് അല്ലാതെ മോശമാക്കാനല്ല ഇന്ത്യയിലെ മുസ്ലിംകള് ശ്രമിക്കേണ്ടതെന്നും ഇേന്ദ്രഷ് കുമാർ അഭിപ്രായപ്പെട്ടു.
മക്ക മസ്ജിദ്, സംേഝാത, മാലേഗാവ് സ്ഫോടനങ്ങളിൽ പ്രതിയായ ഇന്ദ്രേഷ് കുമാറിെന സർവകലാശാലയിൽ പ്രവേശിക്കാൻ അനുമതി നൽകിയതിൽ തിങ്കളാഴ്ച വൻ വിദ്യാർഥി പ്രതിഷേധം നടന്നിരുന്നു. വിവിധ വിദ്യാർഥി സംഘടനകൾ ഒത്തുചേർന്ന് സർവകലാശാലയുടെ പ്രധാന കവാടവും റോഡും ഉപരോധിക്കുകയും സമാന്തര നോമ്പുതുറ സംഘടിപ്പിക്കുകയും ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ലാത്തിച്ചാർജ് ചെയ്യുകയും ആറു പേരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. വിദ്യാർഥികൾ സമരം ശക്തമാക്കിയതോടെയാണ് പിടികൂടിയവരെ വിട്ടയക്കാൻ രാത്രിയോടെ പൊലീസ് തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.