കർണ്ണാടകയിൽ മൂന്ന് കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി ബസവരാജ ബൊമ്മ. ബെലാഗവി ജില്ലയിലെ രാംദുർഗ് താലൂക്കിൽ സലാഹള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ തിങ്കളാഴ്ച്ച മീസിൽസ് (അഞ്ചാംപനി)-റുബെല്ലാ വാക്സിൻ സ്വീകരിച്ച മൂന്ന് കുട്ടികളാണ് മരണപ്പെട്ടത്.
10,15 മാസം പ്രായമുളള കുട്ടികളാണ് മരണപ്പെട്ടത്. അണുവിമുക്തമാക്കാത്ത സിറിഞ്ചുകൾ ഉപയോഗിച്ചത് മൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സമാന രീതിയിൽ വാക്സിൻ സ്വീകരിച്ച രണ്ട് കുട്ടികളെ ബെലാഗവി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ജനുവരി 11,12 തീയതികളിൽ 20 കുട്ടികളാണ് സലാഹള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ചത്. വാക്സിന്‍റെ സാമ്പിളുകൾ സെൻട്രൽ വാക്സിൻ യൂനിറ്റിലേക്ക് അയച്ചിട്ടുണ്ടെന്നും, മരണപ്പെട്ട കുട്ടികളുടെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്കയച്ചതായും അധികത്ൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.