ഹിസാർ (ഹരിയാന): 60 അടി താഴ്ചയിൽ ഒന്നരവയസ്സുകാരൻ മരണത്തോട് പൊരുതിയത് രണ്ടുനാൾ. കൂടെ കൂട് ടാൻ ചെന്ന മരണത്തോട് പാട്ടിനുപോകാൻ പറഞ്ഞത് ബാൽസാമന്ദ് ഗ്രാമവാസികൾ. സൈന്യവും ദേശീയ ദുരന്ത നി വാരണ സേനയും കൂടെ കൂടിയതോടെ 48 മണിക്കൂറിനുശേഷം പുതുപ്പിറവി.
ബുധനാഴ്ച വൈകീട്ട് വീട്ടിനടുത്ത് കളിച്ചുകൊണ്ടിരുന്ന നദീം ഖാനാണ് കുഴൽ കിണറിൽ വീണത്. നിമിഷങ്ങൾക്കകം വാർത്ത കാട്ടുതീയായി. ആ നിമിഷം മുതൽ ബാൽസാമന്ദുകാർ രക്ഷാപ്രവർത്തനത്തിന് കച്ചമുറുക്കി. സമാന്തര തുരങ്കം നിർമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒാക്സിജനും ഭക്ഷണവും നൽകി.
കാമറയുടെ സഹായത്തോടെ കുട്ടിയെ നിരീക്ഷിച്ച് ഉറങ്ങാതിരിക്കാൻ കരുതലെടുത്തു. പ്രതീക്ഷ അസ്തമിച്ചിടത്തുനിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ നദീം അത്ഭുത ബാലനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.