ന്യൂഡൽഹി: മുത്തലാഖിനെതിരെ നിയമപ്പോരാട്ടം നടത്തിയ ശയറ ബാനുവിന് ഉത്തരാഖണ്ഡ് സർക്കാറിൽ മന്ത്രി തുല്യപദവി. പത്തുദിവസം മുമ്പാണ് ബാനു ബി.ജെ.പിയിൽ ചേർന്നത്.
സംസ്ഥാന വനിത കമീഷെൻറ മൂന്ന് ഉപാധ്യക്ഷൻമാരിൽ ഒരാളായാണ് ബാനുവിനെ നിയമിച്ചത്. സഹമന്ത്രിക്ക് തുല്യമായ പദവിയാണിത്.
തന്നെ ഭർത്താവ് സ്പീഡ്പോസ്റ്റിലൂടെ കത്തയച്ച് വിവാഹമോചനം നടത്തിയെന്നാരോപിച്ച് 2014ലാണ് ബാനു സുപ്രീം കോടതിയെ സമീപിച്ചത്.
മുത്തലാഖ് കേസിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മുസ്ലിംസ്ത്രീകൾക്ക് തലയുയർത്തി നടക്കാമെന്ന് ശയറാ ബാനു പ്രതികരിച്ചിരുന്നു. ഈ മാസം ബി.ജെ.പിയിൽ ചേർന്ന ബാനു മുസ്ലിം സ്ത്രീകളോടുള്ള ബി.ജെ.പിയുടെ പുരോഗമനപരമായ സമീപനത്തിൽ ആകൃഷ്ടയായാണ് താൻ പാർടിയിൽ ചേരുന്നതെന്ന് പ്രതികരിച്ചിരുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.