സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: പശ്ചാത്തപിക്കുന്നതിന് പകരം പ്രതി അപമാനിക്കുന്നുവെന്ന് പരാതിക്കാരി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി പരാതിക്കാരി. പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്ന പ്രതിയുടെ ആരോപണം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും വയോധിക പറഞ്ഞു.

പ്രതിയുടെ ആരോപണങ്ങൾ നേരത്തെ നൽകിയ മൊഴിയിൽ നിന്നും ജാമ്യാപേക്ഷയിലെ വാദത്തിൽ നിന്നുമുള്ള മലക്കം മറിച്ചിലാണെന്നും അവർ കൂട്ടിച്ചേർത്തു.

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചെന്ന കേസിൽ പ്രതിയായ ശങ്കർ മിശ്ര, പൊലീസ് കസ്റ്റഡി അപേക്ഷയിലെ നോട്ടീസിന് നൽകിയ മറുപടിയിലാണ് താൻ മൂത്രമൊഴിച്ചിട്ടില്ലെന്നും പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നുമുള്ള വിചിത്ര വാദം ഉന്നയിച്ചത്.

ചെയ്ത വൃത്തികേടിന് പശ്ചാത്തപിക്കുന്നതിന് പകരം, അയാളുടെ ദുഷ്കൃത്യത്തിന്റെ ഇരയെ അപമാനിക്കുന്നതിനുവേണ്ടി തെറ്റായ കാര്യങ്ങൾ പറഞ്ഞു പരത്തുകയാണെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. നവംബറിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ആഴ്ചയാണ് ശങ്കർ മിശ്ര അറസ്റ്റിലായത്. 

Tags:    
News Summary - "Instead Of Being Remorseful...": Woman Reacts To "Peed On Herself" Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.