ബെംഗളൂരു: പ്രമുഖ വ്യവസായിയും ബി.പി.എല്‍ സ്ഥാപകനുമായ ടി.പി.ജി നമ്പ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.
തലശ്ശേരി സ്വദേശിയായ ടി.പി.ജി നമ്പ്യാർ എയർ കണ്ടീഷനിങ്ങിലും റഫ്രിജറേഷനിലും ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ പോയി ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറിയിൽ കുറേക്കാലം ജോലി ചെയ്തു. ഇന്ത്യയിൽ മികച്ച നിലവാരമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് തുടക്കമിടുക എന്ന കാഴ്ചപ്പാടോടെയാണ് ബി.പി.എൽ ഇന്ത്യ ആരംഭിക്കുന്നത്.
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡ് ആയിരുന്നു ബി.പി.എല്‍. 1963 ലാണ് നമ്പ്യാര്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ബി.പി.എല്‍ എന്ന ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.