തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിയുടെ ചുറ്റുമതിൽ ബി.ജെ.പിക്കാർ തകർത്തു

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നിയമവിരുദ്ധ നിര്‍മാണമെന്ന് ആരോപിച്ച് ക്രിസ്ത്യൻ പള്ളിയുടെ ചുറ്റുമതിൽ ബി.ജെ.പി പ്രവർത്തകർ തകർത്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. മിച്ചഭൂമിയായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് പള്ളി നിര്‍മാണമെന്ന് ബി.ജെ.പി എം.പി എം. രഘുനന്ദൻ റാവു ആരോപിച്ചു.

സംഭവത്തിൽ എട്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് രഘുനന്ദൻ റാവു ആരോപിച്ചു. 'സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള നിയമവിരുദ്ധ നിര്‍മാണങ്ങൾ നീക്കാൻ സര്‍ക്കാര്‍ തന്നെ ഐ.എ.എസ് ഉദ്യോ​ഗസ്ഥനെ വച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരും അത്   ചെയ്യുന്നതിലെന്താണ് തെറ്റ്'  എന്നാണ് എം.പിയുടെ വാദം. ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രഘുനന്ദൻ റാവു എം.പി പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെട്ടു.

രണ്ട് പള്ളികൾ ഗ്രാമത്തിലുണ്ടെന്നും മൂന്നാമത് ഒന്നുകൂടി ആവശ്യമില്ലെന്നും, നിർമാണം അനധികൃതമാണെന്നും പറഞ്ഞാണ് ബി.ജെ.പി പ്രവർത്തകർ മതിൽ തകർത്തതെന്ന് പൊലീസ് പറഞ്ഞു. സർക്കാർ പതിച്ചുനൽകിയ ഭൂമിയാണിതെന്നും എന്നാൽ പിന്നീട് ഹൈദരാബാദ് സ്വദേശിക്ക് കൈമാറിയതാണെന്നും ഇയാൾക്ക് പള്ളിയുമായി ബന്ധമുള്ളതാണെന്നും പൊലീസ് പറഞ്ഞു. പതിച്ചുനൽകിയ ഭൂമി വിറ്റതിന്‍റെ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും വിൽപന നിയമപരമല്ലെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - Telangana: BJP workers partly demolish church compound wall on assigned land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.