ന്യൂഡൽഹി: തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഘട്ടത്തിൽ സർക്കാർ അവതരിപ്പിക്കേണ്ടത് വ ോട്ട് ഒാൺ അക്കൗണ്ട്. മോദിസർക്കാർ അവതരിപ്പിച്ചത് ഇടക്കാല ബജറ്റ്. അവതരണം കഴിഞ്ഞപ്പോൾ അത് സമ്പൂർണ ബജറ്റ്. ഏപ്രിൽ ഒന്നിനു തുടങ്ങി മാർച്ച് 31ന് അവസാനിക്കുന്ന പൂർണ സാമ്പത്തിക വർഷത്തെ ഉദ്ദേശിച്ചാണ് സമ്പൂർണ ബജറ്റ് തയാറാക്കുന്നത്. എന്നാൽ, മോദിസർക്കാറിന് ഇനി അത്തരമൊരു ബജറ്റ് അവതരിപ്പിക്കാനുള്ള പ്രവർത്തന കാലാവധി ബാക്കിയില്ല.
മാർച്ച് ആദ്യവാരം ലോക്സഭ തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലായി തെരഞ്ഞെടുപ്പു നടക്കും. മേയ് അവസാനം പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് ജൂലൈയിൽ, പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ പുതിയ സർക്കാർ ബജറ്റ് അവതരിപ്പിക്കും. ഇതാണ് രീതി. എന്നാൽ, പുതിയ സാമ്പത്തിക വർഷം അപ്പോഴേക്ക് നാലു മാസത്തോളം പിന്നിട്ടിരിക്കും. ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ എന്നീ മാസങ്ങളിലെ കേന്ദ്രസർക്കാറിെൻറ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഖജനാവിൽനിന്ന് പണമെടുക്കേണ്ടിവരും. അതിന് പാർലെമൻറിെൻറ അനുമതി കൂടിയേ കഴിയൂ.
ഇൗ ഉത്തരവാദിത്തം നിറവേറ്റുന്നത് കാലാവധി പൂർത്തിയാക്കുന്ന മന്ത്രിസഭയാണ്. കുറഞ്ഞ കാലത്തേക്കുള്ള ധനവിനിയോഗത്തിന് പാർലമെൻറിെൻറ അനുമതി തേടുന്ന വോട്ട് ഒാൺ അക്കൗണ്ട് അവതരിപ്പിക്കുന്നതാണ് രീതി. അത്തരത്തിൽ പിയൂഷ് ഗോയൽ വെള്ളിയാഴ്ച വോട്ട് ഒാൺ അക്കൗണ്ടാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. ഇടക്കാല ബജറ്റ് എന്നും പറയാം. എന്നാൽ, ബജറ്റ് പ്രഖ്യാപനത്തിലൂടെ ജനത്തെ കൈയിലെടുക്കാൻ കിട്ടുന്ന അവസരം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണ് മോദിസർക്കാർ ചെയ്തത്. അടുത്ത സാമ്പത്തിക വർഷം മുഴുവൻ ബാധകമാവുന്ന പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കടന്നു വന്നു. പുതിയ ബജറ്റിലാണ് കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ നടപ്പാക്കുന്ന കർഷക സഹായ നിധി മുൻകൂർ പ്രാബല്യത്തോടെ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയം.
ഇതത്രയും ഭരണഘടന കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണ്. ആദായ നികുതി ചട്ടങ്ങളിൽ മാറ്റം വരുത്തിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇതും അടുത്ത സർക്കാറിെൻറ പരിശോധനക്കും തീരുമാനങ്ങൾക്കും വിധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.