അന്താരാഷ്​ട്ര വിമാനങ്ങളുടെ സർവീസ്​ ഉടൻ തുടങ്ങില്ല; വിമാനവിലക്ക്​ നീട്ടി

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച അന്താരാഷ്​ട്ര വിമാനങ്ങളുടെ സർവീസ്​ ഉടൻ തുടങ്ങില്ല. അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ഡി.ജി.സി.എ വീണ്ടും നീട്ടി. ആഗസ്റ്റ്​ 31 വരെയാണ്​ വിമാനവിലക്ക്​ നീട്ടിയത്​.

കോവിഡ്​ മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യതയും​ ഡെൽറ്റ വകഭേദം പടരുന്നതും മുൻനിർത്തിയാണ്​ വിമാനവിലക്ക്​ നീട്ടാൻ ഡി.ജി.സി.എ തീരുമാനിച്ചത്​. പല രാജ്യങ്ങളിലും വീണ്ടും കോവിഡ്​ വ്യാപനമുണ്ടാവുന്നത്​ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ്​ റിപ്പോർട്ട്​.

ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും കാർഗോ വിമാനങ്ങൾക്കും വിലക്ക്​ ബാധകമാവില്ല. എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങളും സർവീസ്​ നടത്തും. 

Tags:    
News Summary - International passenger flight suspension extended till August 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.